അമ്പലപ്പുഴ: തീർത്ഥാടന കേന്ദ്രമായ പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ ക്രിസ്തുരാജ മഹോത്സവത്തിന് ഇന്ന് കൊടിയേറും.13 മുതൽ 15 വരെ ഒരുക്ക ധ്യാനം നടത്തിയതിനു ശേഷമാണ് മഹോത്സവത്തിന് കൊടിയേറ്റ് കർമ്മം നടക്കുന്നത്. 16 ന് വൈകിട്ട് 6.30 ന് കൊടിയേറ്റ് ഇടവക വികാരി ഫാ. എഡ്വേർഡ് പുത്തൻ പുരക്കൽ നിർവഹിക്കും. തുടർന്ന് ആഘോഷമായ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ. ജയിംസ് ആനാ പറമ്പിൽ നേതൃത്വം നൽകും. തിരുനാളിന്റെ അവസാനം നടക്കുന്ന ക്രിസ്തു രാജ ജ്യോതിയിൽ എണ്ണ പകരാനും ദീപം തെളിയിക്കാനും ജാതി മത വേർതിരിവില്ലാതെ നിരവധി പേർ പങ്കെടുക്കും.