ambala
പ്രേമേഹ ദിനത്തോട് അനുബന്ധിച്ച് ആലപ്പുഴ സഹൃദയ ആശുപത്രി കെ. എസ്. ആർ. ടി. സി സ്റ്റാൻ്റിൽ സൗജന്യ പ്രേമേഹ പരിശോധന നടത്തുന്നു

ആലപ്പുഴ: പ്രേമേഹ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ സഹൃദയ ആശുപത്രി ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലും ആശുപത്രിയിലും സൗജന്യ പ്രേമേഹരോഗ പരിശോധനയും സ്പെഷ്യൽ ഡയബറ്റിക് പാക്കേജ് 50 ശതമാനം ഡിസ്‌കൗണ്ടും നൽകി. ജനറൽ മെഡിസിൻ വിഭാഗം ഡോ.എസ്. ഗോവിന്ദന്റെ നേതൃത്വത്തിൽ പ്രേമേഹത്തെ കുറിച്ചുള്ള ക്ലാസും സംശയ നിവാരണവും നടത്തി .ഡയട്ടറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പോഷക ആഹാരങ്ങളെ കുറിച്ചുള്ള അവബോധവും എക്സിബിഷനും സംഘടിപ്പിച്ചു.ശിശുദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും പ്രാർത്ഥനയും ആശംസകളും സമ്മാനങ്ങളും നൽകി.