p
ആലപ്പുഴ ജില്ല വോളിബോൾ ജൂനിയർ ചാമ്പ്യൻഷിപ്പ് ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജില്ലാ വോളിബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് പ്രോഗ്രസീവ് ചാരമംഗലം വോളിബോൾ കോർട്ടിൽ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് അജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിജുരാജ് മുഖ്യാതിഥിയായി. രാംകുമാർ (ചെയർമാൻ: റഫറീസ് ബോർഡ്), സിജു ജോസഫ് (കൺവീനർ: സെലക്ഷൻ കമ്മിറ്റി) എന്നിവർ പങ്കെടുത്തു. സുരേഷ് ബാബു നന്ദി പറഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിൽ പ്രോഗ്രസീവ് ചാരമംഗലവും പെൺകുട്ടികളുടെ വിഭാഗത്തിൽ ചേർത്തല ഗവ.ഗേൾസ് ഹൈസ്‌കൂൾ ടീമും ചാമ്പ്യന്മാരായി. സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള 18 പേർ വീതമുള്ള പുരുഷ,വനിത ടീമുകളെ തെരഞ്ഞെടുത്തു. പ്രോഗ്രസീവ് ചാരമംഗലം വോളിബോൾ കോർട്ടിൽ ജില്ലാക്യാമ്പ് വരുംദിവസങ്ങളിൽ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ക്യാപ്ഷൻ

ജില്ല വോളിബാൾ ജൂനിയർ ചാമ്പ്യൻഷിപ്പ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു