കായംകുളം : സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കായംകുളം ബി.ആർ.സിയും നഗരസഭയും ചേർന്ന് ജനകീയ ചർച്ച സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.സിന്ധുവും മുഖ്യപ്രഭാഷണവും കായംകുളം ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ .എസ്.ദീപ പദ്ധതി വിശദീകരണവും നടത്തി. ഗവ.ടൗൺ യു.പി.എസ് ഹെഡ്മിസ്ട്രസ് ജെസി.കെ.ജോസ്, കായംകുളം ഗവ. എൽ .പി.എസ് ഹെഡ്മിസ്ട്രസ് സിന്ധു,ക്ലസ്റ്റർ കോ- ഓർഡിനേറ്റർ ധന്യ.എസ്.വേണു സ്പെഷ്യൽ, എഡ്യൂക്കേറ്റർമാരായ സോനാ, ഇന്ദു എന്നിവർ പങ്കെടുത്തു.