residewm
വട്ടയ്ക്കാട് നോർത്ത് റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ശ്രീദേവി മേനോൻ ഭഭ്രദീപം തെളിയിക്കുന്നു.

വള്ളികുന്നം: പുതിയതായി രൂപീകരിച്ച ഇലിപ്പക്കുളം വട്ടയ്ക്കാട് നോർത്ത് റെസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തംഗം ജി.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി മേനോൻ ഭദ്രദീപം തെളിയിച്ചു. വളളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് മുഖ്യാതിഥിയായി. വിവിധ തലങ്ങളിൽ സേവനം അനുഷ്ടിച്ചവരെ ചടങ്ങിൽ ആദരിച്ചു. സതിയമ്മ മരങ്ങാട്ടുമഠം, വിജയലക്ഷ്മിയമ്മ കടയ്ക്കൽ, ബി.എസ്.ലേഖ, എം.ശശി സൗമ്യ ഭവനം, സുരേഷ് ഗോവിന്ദം, പ്രകാശൻപിള്ള , ശശിധരൻ പിള്ള, ഇ.സുമ, അജയൻ പോക്കാട്ടുതറയിൽ, ഡോ.റാണ ചന്ദ്രശേഖർ, അഭിമന്യു കളത്തിൽ, ബിബിൻദാസ്, രേഷ്മ രവീന്ദ്രൻ, സായിറാം, ശരണ്യ.എസ്.കുമാർ, ശ്രീവിദ്യ, ജയകുമാർ ഗോപാലയം, എസ്.അമിത, ശ്രീകുമാർ, കെ.സതി എന്നിവർ പങ്കെടുത്തു.