കായംകുളം : കാർത്തികപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സഹകരണ വാരാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് 3 ന് കായംകുളം അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ചേരാവള്ളി അർബൻ ആശുപത്രി ജംഗ്ഷനിൽ നടക്കുന്ന ആഘോഷ പരിപാടി കായംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
സഹകരണ വിദ്യാഭ്യാസം വൈദഗ്ധ്യമാർന്ന മാനേജ്മെന്റ് എന്ന വിഷയത്തിൽ റിട്ട.അസി.രജിസ്ട്രാർ ജി. മുരളീധരൻ പിള്ള ക്ലാസ് നയിക്കും. അസി.രജിസ്ട്രാർ ജി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.നസീം സഹകരണ സന്ദേശം നടത്തും.
ബാങ്ക് പ്രസിഡന്റുമാരായ അഡ്വ.യു.മുഹമ്മദ്, അഡ്വ.കെ.ഗോപിനാഥൻ ,പി.ഗാനകുമാർ, ബിനു തച്ചടി, ബിജു ഈരിക്കൽ, ഡി.സുധാകരൻ, സി.എ അൻഷാദ്, എ.നസറുള്ള, കെ.ആർ.വാസുദേവൻ ഉണ്ണിത്താൻ, എസ്.ശ്രീകുമാർ, മുൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.കേശുനാഥ്, എസ്.രാജേന്ദ്രൻ, തണ്ടളത്ത് മുരളി, യൂണിറ്റ് ഇൻസ്പെക്ടർ എസ്.സുമി, സഹകരണ ഓഡിറ്റർ ഭാഗ്യജിത്ത്, അർബൻ സഹകരണ സംഘം സെക്രട്ടറി സ്മിത ബിനുലാൽ എന്നിവർ സംസാരിക്കും.