ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം നാളെ മുതൽ 28 വരെ നടക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളവും മണ്ഡലകാലത്ത് ഭക്തർക്ക് ഭജനം പാർക്കുന്നതിനുള്ള കുടിലുകളുൾപ്പെടെയുള്ള ഒരുക്കങ്ങളും പൂർത്തിയായി.
ഉത്സവ ദിനങ്ങളിൽ രാവിലെ 6 ന് ഗണപതിഹവനം, 8 ന് ഭാഗവത പാരായണം 12 ന് കഞ്ഞിസദ്യ എന്നിവ നടക്കും
17 ന് വൈകിട്ട് 4 ന് ചരിത്ര പ്രസിദ്ധമായ കരകൂടലിനു ശേഷം നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ .രാജൻ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി.ആർ.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ പരബ്രഹ്‌മചൈതന്യ പുരസ്കാരം സംഗീത സംവിധായകൻ രമേഷ് നാരായണന് സമ്മാനിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺ കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9 ന് നാടകം.
18 ന് രാത്രി 7.15 ന് കുത്തിയോട്ടച്ചുവടും പാട്ടും,9 ന് കോമഡി ഷോ, 19 ന് രാത്രി 7.30 ന് കഥാപ്രസംഗം, 9 ന് നൃത്തനാടകം.
20 ന് വൈകിട്ട് 5.30 ന് സ്പെഷ്യൽ പഞ്ചവാദ്യം, 7.15 ന് യുവജന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9 ന് ഗാനമേള. 21 ന് വൈകിട്ട് 7.30 ന് ജപസന്ധ്യ, രാത്രി 9 ന് നാടകം. 22 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9 ന് ഗാനമേള.
23 ന് രാവിലെ 10 ന് വിദ്യാഭ്യാസ സമ്മേളനം പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. ഡോ. റൂബിൾ രാജ്,പി.പി. ജയകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
രാത്രി 9 ന് നാടകം. 24 ന് വൈകിട്ട് 7.15 ന് കാർഷിക സമ്മേളനം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും.ഡോ.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും.
25 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം ,26 ന് രാത്രി 7.15 ന് കലാസാഹിത്യ സമ്മേളനം സജി ചെറിയാൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, ഗിരീഷ് പുലിയൂർ, സി.എസ്.രാജേഷ് എന്നിവർ മുഖ്യാതിഥി കളായിരിക്കും. 27 ന് വൈകിട്ട് 6.30 ന് കർപ്പൂര ദീപക്കാഴ്ച.
28 ന് വൈകിട്ട് 5 ന് ഗജവീരന്മാർ അണിനിരക്കുന്ന പൂരക്കാഴ്ച, ട്രിപ്പിൾ തായമ്പക.
ഭരണ സമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ, വൈസ് പ്രസിഡന്റ് എസ്.കൃഷ്ണൻകുട്ടി നായർ, സെക്രട്ടറി ജി.ഗോപൻ , ജോയിന്റ് സെക്രട്ടറി ഗോകുൽ പടനിലം, ഖജാൻജി
എൻ.ഭദ്രൻ ,ഉത്സവ കമ്മിറ്റി കൺവീനർ മനോജ് സി.ശേഖർ, സബ്കമ്മിറ്റി കൺവീനർമാരായ രാധാകൃഷ്ണൻ രാധാലയം, സുരേഷ് പാറപ്പുറം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.