 
മുഹമ്മ : വിവര പൊതുജന സമ്പർക്ക വകുപ്പിന്റെയും ജില്ലാ സാക്ഷരതമിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവയുഗ സാക്ഷരത പ്രത്യേക പ്രചാരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല
ഉദ്ഘാടനം കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അദ്ധ്യക്ഷയായി. പ്രേരക്മാരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പഠിതാക്കളെയും പി പി ചിത്തരഞ്ജൻ എംഎൽഎ ആദരിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, തിലകമ്മ വാസുദേവൻ, എം വി വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.