മാന്നാർ: അന്താരാഷ്ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് സഹകരണ വാരാഘോഷം ചെങ്ങന്നൂർ താലൂക്ക് തല ഉദ്ഘാടനം മാന്നാർ സർവീസ് സഹകരണ ബാങ്കിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് തോമസ് കയ്യത്ര അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ അസി.രജിസ്ട്രാർ ജി.അനിൽകുമാർ, അനിൽ അമ്പിളി, പ്രൊഫ.പി.ഡി.ശശിധരൻ, ഡോ.കെ.മോഹനൻപിളള, കെ.എം അശോകൻ, എൽ.പി സത്യപ്രകാശ്, റഷീദ് പടിപ്പുരയ്ക്കൽ, എം.എൻ രവീന്ദ്രൻ പിളള, റഷീദ് തൈക്കൂട്ടത്തിൽ, ഡോ.ഗംഗാദേവി, മൃദുല കെ.എസ്, ഗീതാ ഹരിദാസ്, പ്രദീപ് ശാന്തിസദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗ്രീഷ്മ റോസ് ജാേർജി നന്ദി പറഞ്ഞു.