kabadi-team
ചെങ്ങന്നൂർ ഉപജില്ല ഗെയിംസ് മത്സരത്തിൽ കബഡിയിൽ ഒന്നാംസ്ഥാനം നേടിയ കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ കബഡി ടീം അധ്യാപകൻ രമേശിനൊപ്പം

മാന്നാർ: ഉപജില്ലാ സ്‌കൂൾ ഗെയിംസിലും കായികമേളയിലും മാന്നാർ കുരട്ടിക്കാട് ശ്രീഭൂവനേശ്വരി ഹയർസെക്കൻഡറി സ്‌കൂളിന് മികച്ച നേട്ടം. പാണ്ടനാട് വിവേകാനന്ദ ഹയർ

ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ ഗെയിംസിലെ കബഡി മത്സരത്തിൽ ശ്രീഭൂവനേശ്വരി സ്‌കൂൾ ജേതാവായി. അത്‍ലറ്റിക്‌സ് ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിലും 200 മീറ്ററിലും തേജ ലക്ഷ്മിയും ജാവലിൻ ത്രോയിൽ രാഗേഷും ഒന്നാമതെത്തി. അത്‍ലറ്റിക്‌സ് ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്ററിൽ അലൽ കാർത്തിക്, 200 മീറ്ററിൽ അർജുൻ രാജേഷ് എന്നിവർ രണ്ടാം സ്ഥാനത്തുമെത്തി.