ചേപ്പാട് : ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി അംഗം എൻ.കരുണാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.ഗിരിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിമാരായ മാത്യു ഉമ്മൻ, ടി.എസ്. നൈസാം, മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശോഭ , രാജേഷ് രാമകൃഷ്ണൻ,മണ്ഡലം സെക്രട്ടറിമാരായ ജയരാജൻ വല്ലൂർ, സി.പി.ഗോപിനാഥൻ നായർ, സതീദേവി, ജാസ്മിൻ നൈസാം, ബൂത്ത് - വാർഡ് ഭാരവാഹികളായ അശോക് കുമാർ, ഭാർഗവൻ, വേണു, രാജു സൂര്യസായി, രഞ്ജിത് ആർ.നായർ, സുനിൽ കുമാർ, രാജശേഖരൻ നായർ, സ്മൃതി ഹരി, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയശ്രീ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരികുമാർ, ശിവൻ മരങ്ങാട്ട്, സിബി വർഗീസ്, ലിബു വർഗീസ്, ശാന്തിനി, സജിനി, അനിതാകുമാരി, ചന്ദ്രലേഖ, അമ്മിണി, ഇന്ദിര മരങ്ങാട്ട്, മോളി മരങ്ങാട്ട്,ശാന്ത, രമ, ഓമന എന്നിവർ സംസാരിച്ചു