ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മുഹമ്മ 504-ാം നമ്പർ ശാഖ ഗുരുദേവക്ഷേത്ര സന്നിധിയിൽ വിശേഷാൽ പ്രാർത്ഥനയും ഗുരുദേവ ദിവ്യാർച്ചനയും നാളെ നടക്കും. പ്രാർത്ഥനായഞ്ജത്തിന് ബേബിപാപ്പാളി നേതൃത്വം നൽകും. ശാഖ പ്രസിഡന്റ് കെ.എച്ച്.സുരേഷ്, വൈസ് പ്രസിഡന്റ് കെ.സി.ചന്ദ്രശേഖരൻ, സെക്രട്ടറി വള്ളിയമ്മ എന്നിവർ സംസാരിക്കും.