ചേർത്തല:കണ്ടമംഗലം രാജരാജേശ്വരി മഹാക്ഷേത്രത്തിലെ പൊങ്കാലയും നാരീപൂജയും ഇന്ന് നടക്കും.വൈകിട്ട് 6.30ന് നാരീപൂജയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്റിയുടെ പത്നി അക്ഷത രാമചന്ദ്ര അഡിഗ പൂജിതയാകും.ഡോ.രാമചന്ദ്ര അഡിഗ,ക്ഷേത്രം തന്ത്റി ജിതിൻഗോപാൽ തന്ത്റി എന്നിവർ കാർമ്മികരാകും. തുടർന്ന് പൊങ്കാലക്ക് ചലച്ചിത്രതാരം രചന നാരായണൻകുട്ടി ദീപപ്രകാശനം നിർവഹിക്കും.പൊങ്കാലക്കായി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ അറിയിച്ചു.