photo
ചേർത്തല മുട്ടം സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ 29ാമത് കേരളാ ക്വിസ് മൽസരം ഫാ. പോൾ പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നു. മീനു വർഗീസ്,ഫാ.ലിജോയ് വടക്കുംചേരി,ഫാ.ആന്റോ ചാലിശേരി,ഫാ. ആന്റോ ചേരാംതുരുത്തി,ജോയൽ ജോഷി,ജീവൻ തോമസ്,സിസ്​റ്റർ തേജ,സോനാ ടോമി എന്നിവർ സമീപം

ചേർത്തല :സഹസ്രാബ്ദിയാഘോഷിക്കുന്ന മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കേരള ക്വിസ് നടത്തി.സെന്റ് മേരീസ് പാരിഷ് ഹാളിൽ നടത്തിയ മത്സരം തൃശൂർ ചേതന മ്യൂസിക് കോളജ് ഡയറക്ടർ ഫാ.പോൾ പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു.സി.എൽ.സി എറണാകുളം അങ്കമാലി അതിരൂപതാ പ്രൊമോട്ടർ ഫാ.ആന്റോ ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.മുട്ടം പള്ളി വികാരി റവ.ഡോ.ആന്റോ ചേരാംതുരുത്തി അനുഗ്രഹ പ്രഭാഷണം നടത്തി.ഫാ.ലിജോയി വടക്കുംചേരി,സിസ്​റ്റർ തേജ,ജോയൽ ജോഷി,മീനു വർഗീസ്,ജീവൻ തോമസ് എന്നിവർ പങ്കെടുത്തു . വിവിധ ജില്ലകളിൽ നിന്നുള്ള സ്‌കൂളുകളിൽ നിന്നായി നൂറോളം ടീമുകൾ പങ്കെടുത്തു.