ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വിദൃാഭൃാസ നയത്തിനെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് അലോഷൃസ് സേവൃർ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിമാരായ അനന്ത നാരായണൻ, വിശാഖ് പത്തിയൂർ അടക്കമുള്ള നേതാക്കളെ അകാരണമായി പൊലീസ് മർദ്ദിച്ചെന്നും കള്ളക്കേസെടുത്ത് റിമാൻഡ് ചെയ്തെന്നും ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ ജില്ലയിൽ പഠിപ്പ് മുടക്കി പ്രകടനം നടത്തി. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഏറെനേരം ഉന്തും തള്ളുമുണ്ടായി. നിയോജക മണ്ഡലം പ്രസിഡന്റ് നായിഫ് നാസർ മുഖ്യപ്രഭാഷണം. ജില്ലാ കമ്മിറ്റി അംഗം അൻസിൽ ജലീൽ, മാഹിൻ മുപ്പതിൽചിറ, വിഷ്ണുപ്രസാദ്, യാസീൻ റഫീഖ്, തൻസിൽ നൗഷാദ്, അലൻ ടെന്നീസ്, പ്രശോഭ് കൃഷ്ണൻ, മിൻഹാജ്, ആദിത്യൻ, മുഹമ്മദ് ആഷിക്,ഷഹീൻ,അർജ്ജുൻ,ഷാരോൺ ഷാജി എന്നിവർ സംസാരിച്ചു.