മാവേലിക്കര: കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ഉത്സവ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം നടന്നു. തിരുവിതാംകൂർ ദേവസ്വം മാവേലിക്കര അസി.കമ്മിഷണർ പി.ദിലീപ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യകൂപ്പൺ ഡോ.എസ്.രവിശങ്കറിനു കൈമാറി. ഉപദേശക സമിതി പ്രസിഡന്റ് ആർ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സബ് ഗ്രൂപ്പ് ഓഫീസർ സ്മിതിൻ, ഉപദേശക സമിതി സെക്രട്ടറി കെ.പി.സുകുമാരൻ, വൈസ് പ്രസിഡന്റ് വിജയൻ, ജോയിൻ്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.