a
ജി.രാധാകൃഷ്ണൻ

മാവേലിക്കര : കേരളത്തിലെ പ്രമുഖ വൃക്ഷപൂജാ കേന്ദ്രമായ മാവേലിക്കര തഴക്കര ഐവാല വനദുർഗ ക്ഷേത്ര ട്രസ്റ്റ് പരിസ്ഥിതി പ്രവർത്തകർക്കു നൽകുന്ന വൃക്ഷമിത്ര പുരസ്കാരത്തിന് അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരിപ്പാട് പുത്തൻപുരയിൽ ജി.രാധാകൃഷ്ണൻ അർഹനായി. ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ അദ്ധ്യാപകനാണ്. സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന പ്രകൃതി മിത്ര, വനമിത്ര പുരസ്കാരങ്ങളും, ഗുരുശ്രേഷ്ഠ, സ്കൂൾരത്ന തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ധ്യാപക ദമ്പതികളായ പരേതരായ കെ.ഗോപാലകൃഷ്ണൻ നായരുടേയും പി.ബി.രാധാകുമാരി പിള്ളയുടേയും മകനാണ്. എസ്.ജയശ്രീയാണ് ഭാര്യ.