പൂച്ചാക്കൽ: തളിയാപറമ്പ് ഭൂതനാഥനാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം പൂജാ മഹോത്സവം ഇന്ന് നടക്കുമെന്ന് പള്ളശേരി കുടുംബയോഗം സെക്രട്ടറി എസ്.രതീഷ് സ്‌നേഹശേരി അറിയിച്ചു. ഗണപതി ഹോമം, പ്രഭാതപൂജ, തളിച്ചുകൊട തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ഉണ്ടാകും. വൈദിക ചടങ്ങുകൾക്ക് ഷാജി സഹദേവൻ തന്ത്രി കാർമ്മികനാകും.പള്ളിപ്പുറം പാമ്പുന്തറ ശ്രീദേവി ക്ഷേത്രത്തിലെ ആയിലും പൂജാ ചടങ്ങുകൾ വിവിധ ചടങ്ങുകളോടെ ഇന്ന് നടക്കും.പാണാവള്ളി ആളേകാട്ട് ശ്രീശക്തി ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജയും മറ്റ് വൈദിക ചടങ്ങുകളും ഇന്ന് നടക്കും. മണ്ഡല പൂജാ ചടങ്ങുകൾ നാളെ ആരംഭിക്കും.പാണാവള്ളി തിട്ടപ്പള്ളി ശ്രീഭദ്രാപീഠത്തിലെ ആയില്യം പൂജാ ചടങ്ങുകൾ ഇന്ന് നടക്കും. ടി.പി. ഷിബു ശാന്തി കാർമ്മികനാകും.