photo
വനിത ശിശുവികസന വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള നക്ഷത്രക്കൂട് പദ്ധതിയിൽ പഞ്ചായത്തിലെ ആദ്യ ലൈബ്രറി നാലാം വാർഡിലെ പുത്തനമ്പലം 47ാം നമ്പർ അംഗനവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : കൗമാരപ്രായക്കാരായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കൂട്ടായ്മയായ വർണക്കൂട്ടിന് കീഴിൽ ലൈബ്രറികൾ ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ തുടക്കമായി .

'നക്ഷത്രക്കൂട് 'എന്ന പേരിലുള്ള പദ്ധതിയിൽ പഞ്ചായത്തിലെ ആദ്യ ലൈബ്രറി നാലാം വാർഡിലെ പുത്തനമ്പലം 47ാം നമ്പർ അങ്കണവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അനില ശശിധരൻ പദ്ധതി വിശദീകരിച്ചു. സി.കെ.ശോഭനൻ,ബി.ഇന്ദിര,എൻ.പി.ധനുഷ്,പ്രദീപ്,ബേബി സെൽവരാജ് എന്നിവർ സംസാരിച്ചു. ബൈരഞ്ജിത്ത് സ്വാഗതവും സലിത നന്ദിയും പറഞ്ഞു. ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയ പ്രദീപ് ചെറുവാരണത്തെ അനുമോദിച്ചു.