 
ആലപ്പുഴ: ജില്ലാ ഭാരോദ്വഹന മത്സരങ്ങൾ പുന്നപ്ര അറവുകാട് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ നടന്നു.
ചേർത്തല എസ്.ജെ ജിം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. വള്ളികുന്നം വി.കെ ഫിറ്റ്‌നസ് രണ്ടാം സ്ഥാനം നേടി.
സമാപന സമ്മേളനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വെയിറ്റ്‌ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ വി.ജി.വിഷ്ണു സമ്മാനദാനം നിർവഹിച്ചു. വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ബാലകൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് ഉമാനാഥൻ എന്നിവർ മുഖ്യാതിഥികളായി. ടി.കെ.വികാസ് നന്ദി പറഞ്ഞു.