മാവേലിക്കര: അഡ്വക്കേറ്റ് ക്ലാ‌ർക്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഡ്വക്കേറ്റ് ക്ലാർക്കുമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ കുട്ടികൾക്കും സ്കോള‌ർഷിപ്പും എൻഡോവ്മെന്റും വിതരണം ചെയ്തു. എം.എസ്.അരുൺകുമാർ എം.എൽ.എ എൻഡോവ്മെന്റും വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് ഡി.ബാലകൃഷ്ണനുണ്ണിത്താൻ അദ്ധ്യക്ഷനായി. എസ്.ദിലീപ്, ‌ജെ.നവാസ്,സന്തോഷ്, സോമരാജൻ, സി.അപ്പുക്കുട്ടൻ, ഹുസൈൻ, എൻ.ശ്രീകുമാർ, സജീവ് ജി, ആൻഡ്രൂസ്, പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.