മാന്നാർ: അഖിലഭാരത അയ്യപ്പ സേവാസംഘം 1053-ാം നമ്പർ കുട്ടമ്പേരൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കുട്ടംപേരൂർ ശ്രീ കാർത്യായനി ദേവീക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ മണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. വൃശ്ചിക ചിറപ്പ്, ദേശ ഭജന എന്നിവക്കും ഇന്ന് തുടക്കമാകും. രാവിലെ 7 ന് മേൽശാന്തി ഭദ്രദീപം കൊളുത്തി അഖണ്ഡ നാമജപ യജ്‌ഞത്തിന് ആരംഭം കുറിക്കും. ഉച്ചക്ക് 1 ന് അന്നദാനം. കുട്ടമ്പേരൂർ ദേവിയുടെ തിരുനാൾ ദിനമായ ഡിസംബർ 7 ന് അയ്യപ്പസന്നിധിയിൽ കാശി ദർശന സ്വാമി ജഗന്നാഥൻ സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭജനയും ആഴി പൂജയും നടക്കും.