ചേർത്തല: ചേർത്തല ശ്രീനാരായണ കോളേജ് ഡിപ്പാർട്ട്മെന്റ് ഒഫ് പൊളി​റ്റിക്കൽ സയൻസും സംസ്ഥാന സർക്കാരിന്റെ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സും ചേർന്ന് 'സെക്കുലറിസം ആൻഡ് പാർലമെന്ററി ഡെമോക്രസി ഇൻ ദ ഫ്ലൂറൽ സൊസൈറ്റി ഒഫ് ഇന്ത്യ' എന്ന വിഷയത്തിൽ നാളെ ഏകദിന സെമിനാർ നടത്തും. കേരള യൂണിവേഴ്സി​റ്റി മുൻ പ്രൊ വൈസ് ചാൻസലർ പ്രൊഫ.ജെ.പ്രഭാഷ് ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് ഗുരുവരം ഹാളിൽ ആരംഭിക്കുന്നചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിക്കും.ഡോ.വി.ഡി.രാധാകൃഷ്ണൻ സ്വാഗതവും ഡോ.രാജേഷ് കുനിയിൽ നന്ദിയും പറയും. ജനാധിപത്യം, ബഹുസ്വരത, പാർലമെന്ററി സംവിധാനം,മതേതരത്വം തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാർ ഊന്നൽ നൽകുക.