പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ് യോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ശശിധരൻ നികർത്തിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സൈജു അരവിന്ദൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ടി.ഡി. പ്രകാശൻ തച്ചാപറമ്പ് ( പ്രസിഡന്റ്) പി.സോമൻ മാന്തറ ( വൈസ് പ്രസിഡന്റ്) എസ്.ഷിജു വലിയതറ (സെക്രട്ടറി) പി.ദിനു വട്ടച്ചിറ ( ട്രഷറർ), അരുൺ മോഹൻ, എസ്.ഷിനു കുമാർ, ആർ.രതീഷ്, പി.ശശിധരൻ,എസ്. ശങ്കർദാസ്, മിഥുൻസാജു,സുനിൽകുമാർ, കെ.ജി. സേതു ,പി. ഷിബു(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.