lah
ലഹരി മാഫിയകൾക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ക്ക് തുടക്കം കുറിച്ചു ചാരുംമൂട്

ചാരുംമൂട് : ചാരുംമൂട്ടിൽ ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. നൂറനാട് സി.ഐ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അഖിൽ മുഖ്യ പ്രഭാഷണം നടത്തി. അരുൺ എസ് സ്വാഗതം പറഞ്ഞു. ചുനക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാധാകൃഷ്ണൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ, ചാരുംമൂട് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഷാജഹാൻ നന്ദി പറഞ്ഞു.

ക്യാപ്ഷൻ

ചാരുംമൂട്ടിൽ ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു നടന്ന പരിപാടി നൂറനാട് സി.ഐ ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു