ആലപ്പുഴ: ആചാര്യ വിനോബാജിയുടെ 41 --ംചരമ വാർഷിക ദിനം ഗാന്ധിയൻ ദർശന വേദി , കേരള പ്രദേശ് മദ്യവിരുദ്ധ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി ആചരിച്ചു. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ദർശന വേദി വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രദീപ് കൂട്ടാല ,അഡ്വ.റോജോ ജോസഫ് ,അഡ്വ.ദിലീപ് ചെറിയനാട് ,ജോർജ് ജോസഫ് തോട്ടുങ്കൽ ,ഡോ. ഹീര രാജേന്ദ്രൻ, ഹക്കിം മുഹമ്മദ് രാജാ, ഡോ.എം .എൻ. ജോർജ് ,ഷീല ജഗധരൻ, എം.ഡി.സലീം, ആശ കൃഷ്ണാ ലയം എന്നിവർ സംസാരിച്ചു.