വള്ളികുന്നം: മണ്ഡല ചിറപ്പ് ഉത്സവത്തിന് വിവിധ ക്ഷേത്രങ്ങളും ഗുരുക്ഷേത്രങ്ങളും ഒരുങ്ങി. വള്ളികുന്നം മേഖലയിൽ പടയണി വെട്ടം ദേവിക്ഷേത്രം,​ വട്ടയ്ക്കാട് ദേവീക്ഷേത്രം,​ ചേന്ദങ്കര മഹാദേവ ക്ഷേത്രം,​ മണയ്ക്കാട് ദേവിക്ഷേത്രം,​ഇലങ്കത്തിൽ ദേവിക്ഷേത്രം,​ തെക്കേമുറി പാട്ടത്തിൽ ഭദ്ര- ദുർഗ ഭഗവതി ക്ഷേത്രം എന്നിവയും ഭരണിക്കാവ് മേഖലയിൽ കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്രം,​ ഭരണിക്കാവ് ദേവിക്ഷേത്രം,​ മുട്ടക്കുളം ദേവിക്ഷേത്രം എന്നിവിടങ്ങളും ഇരു മേഖലയിലെ ഗുരുക്ഷേത്രങ്ങളും വിശേഷാൽ പൂജകളോടെയാണ് ചിറപ്പ് ഉത്സവത്തിന് ഒരുങ്ങിയത്. ഗണപതി ഹോമം, ഭാഗവത പാരായണം, ദീപക്കാഴ്ച എന്നിവ നടക്കും.