ഹരിപ്പാട്: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെക്രട്ടറിയേറ്റ് മുതൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതി വരെയുള്ള പ്രതിഷേധ മാർച്ചിന്റെ പ്രചരണാർത്ഥം,​ കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ഹരിപ്പാട്ട് സ്വീകരണം നൽകി. സബ് ജില്ലാ പ്രസിഡന്റ് എസ്.ആര്യൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി ജനറൽ സെക്രട്ടറി അഡ്വ.എം.ബി സജി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ എ.എം. ഷഫീക്ക് സ്വാഗതം പറഞ്ഞു. ബി.ബിജു, അമ്പിളി, സന്തോഷ് കൊച്ചു പറമ്പിൽ, രാജേഷ് കുമാർ, ഡോ.ഹരീഷ് കുമാർ, ഷജിത്ത് ഷാജി,എം.മുനീർ ലാൽ, ജിത്ത് തുടങ്ങിയവർ സംസാരിച്ചു.