gandhi
ഗാന്ധിജിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും അദ്ദേഹം നയിച്ച സഹന സമരങ്ങളെ ക്കുറിച്ചും പ്രതിപാദിക്കുന്ന കൈപ്പുസ്തകം

ചാരുംമൂട് : ഗാന്ധിജിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും അദ്ദേഹം നയിച്ച സഹന സമരങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന കൈപ്പുസ്തകം "ഗാന്ധിജിയിലേക്ക്' പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ പ്രസാധകൻ കൂടിയായ ഗാന്ധിദർശൻ വേദി സംസ്ഥാന കൗൺസിലംഗം എൻ.കുമാരദാസ് ആദ്യപ്രതി ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കൊട്ടാരത്തിൽ
എൻ.എസ് പിള്ളയ്ക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ
അഡ്വ.ദിലീപ് പടനിലമാണ് പുസ്തകം രചിച്ചത്. കെ.കെ.ഷാജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.