ഹരിപ്പാട്: തോട്ടപ്പളളി കോസ്റ്റൽ പൊലീസും എറണാകുളം അമൃത മെഡിക്കൽ കോളേജും ചേർന്ന് സൗജന്യ നേത്ര-ദന്ത മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 19 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ചാണ് ക്യാമ്പ്. അഡീഷൽ എസ്.പി എസ്.ടി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ബുക്കിംഗ് നമ്പർ: 0477 2296100, 9497964280.