ഹരിപ്പാട് : രമേശ് ചെന്നിത്തല എം.എൽ.എ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡ് മയൂഖം എക്സലൻസ് അവാർഡ് -2022 19ന് രാവിലെ 10ന് നങ്ങ്യാർകുളങ്ങര ഭുവി കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് കൺവീനർ എസ്.ദീപു അറിയിച്ചു. ചടങ്ങിൽ രമേശ് ചെന്നിത്തല അധ്യക്ഷനാകും. ജില്ലാ കളക്ടർ കൃഷ്ണ തേജ, ചലചിത്ര സംഗീത സംവിധായകൻ എം.ജയചന്ദ്രൻ , താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ , അന്ന രാജൻ എന്നിവർ മുഖ്യാതിഥികളാകും. കർണാടക ഇൻകം ടാക്സ് അസി.കമ്മീഷണർ രമിത് ചെന്നിത്തല കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ളസ് നേടിയ കുട്ടികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയുമാണ് ആദരിക്കുന്നത്.