wef
എസ്.എന്‍.ഡി.പി.യോഗം കാര്‍ത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 2975-ആം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഗുരു ചൈതന്യം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ്‌ വിതരണത്തിന്‍റെ പതിനൊന്നാം ഘട്ടം യൂണിയന്‍ കൗണ്‍സിലര്‍ ദിനു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്:എസ്.എൻ.ഡി.പി.യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 2975-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഗുരു ചൈതന്യം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ പതിനൊന്നാം ഘട്ടം യൂണിയൻ കൗൺസിലർ ദിനു വാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.സുനിൽകുമാർ അദ്ധ്യക്ഷനായി. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം സാംബശിവൻ, വനിതാ സംഘം സെക്രട്ടറി അനിതാ സാംബശിവൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.സുകുമാരൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം ഡി.ദേവദത്തൻ നന്ദിയും പറഞ്ഞു.