ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്സ് വനിത കോളേജിൽ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സസ്യശാസ്ത്ര ജൈവ വൈവിദ്ധ്യ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. 'സസ്യങ്ങളിലെ ജൈവ വൈവിധ്യം' എന്ന പേരിൽ നടന്ന സെമിനാറും പ്രദർശനവും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ടി.ജി.ചന്ദ്ര പ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.വി.എസ്.സുലീന, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ.ആർ.നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.