ഹരിപ്പാട് : ശിവനട ശ്രീ രുദ്ര മഹാദേവ ദേവീ ക്ഷേത്രത്തിൽ ശിവപുരാണ മഹായജ്ഞം ആരംഭിച്ചു. യജ്ഞാചാര്യൻ ഹരിപ്പാട് വേണുജിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് വൈകിട്ട് 7ന് തിരുവാതിര,18ന് വൈകിട്ട് 6ന് കാവടി അഭിഷേകം, 19ന് രാവിലെ 10ന് രുദ്രാഭിഷേകം, 20ന് രാവിലെ 10ന് നന്ദികേശ പൂജ, 21ന് വൈകിട്ട് 5.30ന് ദക്ഷിണാമൂർത്തി പൂജ, 22ന് വൈകിട്ട് 7ന് നാരീപൂജ, 23ന് രാവിലെ 10.30ന് തിലഹോമം, പിതൃദോഷ പരിഹാരം, 24ന് യജ്ഞസമർപ്പണം.