നങ്ങ്യാർകുളങ്ങര: എസ്.എൻ.ഡി.പി യോഗം നങ്ങ്യാർകുളങ്ങര 274-ാം നമ്പർ ശാഖാ ഭാരവാഹികളായി കെ.ആർ.രാധാകൃഷ്ണൻ (പ്രസിഡന്റ്),കെ.മണിക്കുട്ടൻ (വൈസ് പ്രസിഡന്റ്), എ.കെ.മുതലാളി (ഭദ്രൻ-സെക്രട്ടറി), പൂപ്പള്ളി മുരളി (യൂണിയൻ കമ്മിറ്റി അംഗം), എം.ചന്ദ്രൻ, ജി.മുരളീധരൻ, അനിത അരവിന്ദ്, എം.അനിൽകുമാർ, എൽ.പരമേശ്വരൻ, പ്രമോദ് വാസുദേവൻ, എസ്.രാഹുൽ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), ജി.ഗോപാലകൃഷ്ണൻ, ഭാസുര ബാലചന്ദ്രൻ, സുജ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.സി.എം.ലോഹിതൻ സംസാരിച്ചു. ശാഖ പ്രസിഡന്റ് കെ.ആർ.രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് കെ.മണിക്കുട്ടൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.