ചേർത്തല:പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളെ തൊഴിൽ മേഖലകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ആൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി,എസ്.ടി ഓർഗനൈസേഷൻ ഭാരവാഹികളായ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ,ട്രഷറർ വി.പി.സ്വാമിനാഥൻ,എൻ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് വയലാർ ധനഞ്ജയൻ,എം.വി,ആണ്ടപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണമേർപ്പെടുത്തുകവഴി നിയമനങ്ങളുടെ റൊട്ടേഷൻ ചാർട്ടിൽ നിന്നും ഈ വിഭാഗം പിന്നോട്ടടിക്കപ്പെടുകയാണ്. സംസ്ഥാനത്ത് പട്ടികവിഭാഗങ്ങൾക്ക് 1400ൽ പരം റേഷൻകടകളുടെ ഒഴിവുണ്ടെങ്കിലും സാങ്കേതികതയുടെ പേരിൽ ഒഴിവാക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു.ഇക്കാര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.