arjenteena
മാന്നാർ കുരട്ടിക്കാട് പൈനുംമൂട് ജംഷ്ഷനിൽ സ്ഥാപിച്ച ഫ്ലെക്സുകൾ

മാന്നാർ: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ ശേഷിക്കെ ഇഷ്ടതാരങ്ങളുടെ ഫ്ലെക്സുകൾ കൊണ്ട് ആരാധകർ നിരത്തുകൾ കയ്യടക്കി. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിൽ രൂപീകരിച്ച ഫാൻസ്‌ ക്ലബുകൾ കളിക്കാരുടെ കൂറ്റൻ ഫ്ളക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുരട്ടിക്കാട്, പാവുക്കര, കുട്ടംപേരൂർ, ചെന്നിത്തല, പരുമല എന്നിവിടങ്ങളിലെല്ലാം ആവേശം നിരത്തുകളിൽ പ്രകടമാണ്. അർജന്റീനക്കും ബ്രസീലിനുമാണ് ആരാധകരേറെ. മാന്നാർ കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ എൽ.പി സ്‌കൂളിന് സമീപം പൈനുംമൂട് ജംഗ്ഷനിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ വാശിയിലാണ് ഫ്ളക്സുകൾ നിരത്തിയത്. ബ്രസീൽ ഫാൻസുകാർ നെയ്മറുടെ കൂറ്റൻ ഫ്ലെക്സ് ഉയർത്തിയപ്പോൾ ലയണൽ മെസി, ലയണൽ സ്കളോനി, എമിലിയാണോ മാർട്ടിനസ്, എയ്ഞ്ചൽ ഡിമരിയ തുടങ്ങിയ താരങ്ങളുടെ ഫ്ളക്സുകൾ നിരത്തിയാണ് അർജന്റീന ഫാൻസുകാർ മറുപടി നൽകിയത്.