ആലപ്പുഴ: ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനും കടലാസ് രഹിത സ്ഥാപനമാക്കുന്നതിനുമായുള്ള ഇഹെൽത്ത് സംവിധാനം തുറവൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. ഏകീകൃത തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ദലീമ ജോജോ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ജീവൻ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജയ പ്രതാപൻ, എസ്.വി.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.യു.അനീഷ്, ഡോ.റൂബി തുടങ്ങിയവർ പങ്കെടുത്തു. രോഗ വിവരങ്ങൾ, രോഗിക്ക് നൽകിയ മരുന്നിന്റെ വിവരങ്ങൾ, പരിശോധന ഫലങ്ങൾ എന്നിവ ഓൺലൈനായി സൂക്ഷിക്കുവാനും കൈവശം കുറിപ്പടികളില്ലാതെയും ക്യൂ നിൽക്കാതെയും രോഗികൾക്ക് ഡോക്ടർമാരെ കാണുന്നതിനും ഇഹെൽത്ത് സംവിധാനത്തിലൂടെ സാധിക്കും.