മാന്നാർ: ചെന്നിത്തല - തൃപെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് 2 ന് ബാങ്ക് ഹെഡ് ഓഫിസിൽ 'നൂതനാശയങ്ങൾ വളർത്തിയെടുക്കുന്നതിലും പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും സാങ്കേതിക നവീകരണത്തിലും സഹകരണ സംഘങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സഹകരണ വകുപ്പ് റിട്ട.അസി.ഡയറക്ടർ എസ്.കെ.മോഹൻദാസ് ക്ലാസെടുക്കും. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു.