ചേർത്തല: സി.പി.എം പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ പ്രതികളായ 8 ആർ.എസ്.എസ് പ്രവർത്തകരെ ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടു.
2015 ജനുവരി 18നാണ് കേസിന് ആസ്പദമായ സംഭവം. സി.പി.എം കടക്കരപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം രമേശൻ, കടക്കരപ്പള്ളി പഞ്ചായത്ത് അംഗവും അരൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടി.വി.ദേവദാസ്, സജീവ പ്രവർത്തകനായ രജീഷ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നാരോപിച്ച് പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആർ.എസ്.എസ് പ്രവർത്തകരായ ദീപു ചന്ദ്രൻ,അരുൺ, സനിൽകുമാർ,ലൈജു, അജയഘോഷ്,അഖിൽ രാമചന്ദ്രൻ, അജിത്ത്,യേശുദാസ് എന്നിവരെ ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി.എം.വാണി വെറുതെ വിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ.കിരൺ ബ്രൈറ്റ്, അലക്സ് പി.ഐസക് എന്നിവർ ഹാജരായി.