a
തഴക്കര ശ്രീഐവാല വനദുർഗ്ഗാ ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള വൃക്ഷമിത്ര പുരസ്കാരം ഹരിപ്പാട് പുത്തൻപുരയിൽ ജി.രാധാകൃഷ്ണന് നൽകുന്നു

മാവേലിക്കര : കേരളത്തിലെ പ്രധാന വൃക്ഷപൂജാ കേന്ദ്രമായ മാവേലിക്കര തഴക്കര ശ്രീഐവാല വനദുർഗാ ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള വൃക്ഷമിത്ര പുരസ്കാരം ഹരിപ്പാട് പുത്തൻപുരയിൽ ജി.രാധാകൃഷ്ണന് നൽകി. ഐവാല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയാണ് പുരസ്കാരം നൽകിയത്. ക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ് എൻ.സോമൻ പിള്ള അദ്ധ്യക്ഷനായി. പി.എം.സുഭാഷ്, ജെ.രാജശേഖരൻ പിള്ള, പത്മനാഭപ്പണിക്കർ, ഓമനയമ്മ എന്നിവർ പങ്കെടുത്തു. ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിലെ അദ്ധ്യാപകനാണ് ജി.രാധാകൃഷ്ണൻ.