ചേർത്തല: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചേർത്തല സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ താലൂക്ക്തല സഹകാരി സംഗമവും സെമിനാറും 18ന് രാവിലെ 9ന് മുനിസിപ്പൽ ടൗൺഹാളിൽ നടത്തും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.കുട്ടികൾക്കുള്ള കാഷ് അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിക്കും.ഉന്നത വിജയം നേടിയ കുട്ടികളെ കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു ആദരിക്കും.ഡോ.എം.രാമനുണ്ണി പ്രബന്ധം അവതരിപ്പിക്കും.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ എൽ.ജ്യോതിഷ്കുമാർ നന്ദിയും പറയും.