കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ ചമ്പക്കുളം മണപ്ര 5015ാം നമ്പർ ശാഖ വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ പി സുപ്രമോദം അദ്ധ്യക്ഷനായി. ഉമേഷ് കൊപ്പാറയിൽ സന്തോഷ് വേണാട് തുടങ്ങിയവർ പങ്കെടുത്തു. ശാഖ വൈസ് പ്രസിഡന്റ് മനോജ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.മനോജ് ( പ്രസിഡന്റ്), ഡി.ജഗദീശൻ ( വൈസ് പ്രസിഡന്റ്), വത്സല സതീശൻ (സെക്രട്ടറി ), കെ.ജി.ചിത്രാംഗദൻ (യൂണിയൻ കമ്മറ്റിയംഗം) , വി.കുഞ്ഞുമോൻ, കെ.എസ്.രാജു, പി.ഷിബു, വി.എസ്.സജിത്ത് മോൻ, സുനിൽകുമാർ, സുരേന്ദ്രൻ, എ.ബി.വിഷ്ണു (മാനേജിംഗ് കമ്മറ്റിയംഗങ്ങൾ), പി.കെ.സുധാകരൻ, സിന്ധു രാജു, അനില ബെൻസൺ (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു .