ചാരുംമൂട് : ഭരണിക്കാവ് -കോമല്ലൂർ-തെരുവിൽ മുക്ക് റോഡ് നിർമ്മാണത്തിന് 3.76കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം. എസ്.അരുൺകുമാർ എം.എൽ.എ അറിയിച്ചു.
കുടശ്ശനാട് മുതൽ തെരുവിൽ മുക്ക് പുത്തൻ ചന്ത വരെയുള്ള ഭാഗം സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. ബാക്കിയുളള 3.8കിലോമീറ്റർ നീളമുള്ള ഭാഗമാണ് 3.76 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുക.