jk
നഗരസഭാ കേരളോത്സവം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭ കേരളോത്സവത്തിന് തുടക്കമായി. മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ നിന്നും നഗരചത്വരം വരെ കലാ- കായിക താരങ്ങൾ, ജനപ്രതിനിധികൾ, വിവിധ കായിക അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത വിളംബര ഘോഷയാത്ര നടന്നു..

പി.പി ചിത്തരഞ്ജൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആർ.വിനിത, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു തോമസ്, കക്ഷിനേതാക്കളായ നസീർപുന്നക്കൽ, എം.ജി സതീദേവി, ഹരികൃഷ്ണൻ, ബി.നസീർ എന്നിവർ സംസാരിച്ചു. നഗരചത്വരത്തിൽ കബഡി മത്സരങ്ങളോടെയാണ് കേരളോത്സവം ആരംഭിച്ചത്. ഇന്നും നാളെയും ആസ്റ്റക്ക, ക്യാബിനറ്റ് സ്‌പോർട്‌സ് സിറ്റി എന്നീ ടർഫുകളിൽ ഫുട്ബാൾ മത്സരങ്ങൾ, 18ന് നഗരചത്വരത്തിൽ ബാസ്‌കറ്റ് ബാൾ മത്സരങ്ങൾ, 20ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾ, 19ന് ആൽപൈറ്റ് ടർഫിൽ പഞ്ചഗുസ്തി മത്സരങ്ങൾ, 19, 20 തീയതികളിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾ, 19ന് ആൽപൈറ്റ് ഷട്ടിൽ കോർട്ടിൽ ഷട്ടിൽ ബാഡ്മിന്റൺ എന്നിവ നടക്കും.