കുട്ടനാട് : കുട്ടനാട്ടിലെ ഏറ്റവും വലിയ കായൽ നിലങ്ങളിൽ ഒന്നായ ശ്രീമൂലം കായലിൽ കൊയ്ത്ത് യന്ത്രം ഇറക്കുന്നതിനും നെല്ല് കയറ്റിക്കൊണ്ടുപോകുന്നതിനും ശ്രിമൂലം തോടിന് കുറുകെ പാലം നിർമ്മിക്കണമെന്ന് കേരള കോൺഗ്രസ് പുളിങ്കുന്ന് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ജിമ്മി കൊരട്ടി അദ്ധ്യക്ഷനായി. സജി പത്തിൽ, സണ്ണി തോമസ് കളത്തിൽ, സിബി പറപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.