mannarasala

ഹരിപ്പാട്: സർവാഭരണ വിഭൂഷി​തനായ നാഗരാജാവിനെ കണ്ടുതൊഴാൻ മണ്ണാറശാലയിലേക്ക് ആയി​ല്യം നാളി​ൽ ഒഴുകി​യെത്തി​യത് പതി​നായി​രങ്ങൾ. മഞ്ഞൾ ഗന്ധം നിറഞ്ഞു നിന്ന പുണ്യഭൂമിയിൽ, നാഗരാജാവിന്റെ തിരുനാൾ ദി​നം ഇളയകാരണവർ എം.കെ. കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടന്നു.

നിലവറയ്ക്ക് സമീപം അമ്മ ദർശന പുണ്യമേകി. ആയില്യം നാളിൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ ജനാവലിയാണ് എത്തിയത്. വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും തുടർന്നുള്ള പൂജകളും ഇല്ലാതിരുന്നതിനാൽ ഉച്ചയ്ക്ക് മുമ്പ് ക്ഷേത്രനടയിലും തുടർന്ന് നിലവറയ്ക്ക് സമീപവും വിവിധ വാദ്യ മേളങ്ങളോടെ സേവ നടന്നു. നാഗരാജാവിന്റെ മാതൃസങ്കല്പമായ മണ്ണാറശാല വലിയമ്മയ്ക്കാണ് ആയില്യം എഴുന്നള്ളത്തും തുടർന്നുളള ആയില്യം പൂജയും നടത്താനുള്ള അധികാരം. അമ്മയ്ക്ക് അസൗകര്യമുണ്ടായാൽ ഈ ചടങ്ങുകളൊന്നും വേണ്ടെന്നാണ് ക്ഷേത്രാചാരവിധി.

മഹാപ്രസാദമൂട്ടിൽ പതിനായിരങ്ങൾ പങ്കുകൊണ്ടു.