ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് പദ്ധതി പ്രകാരം സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 വർഷം 5, 8 ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 30നകം അപേക്ഷ നൽകണം. അപേക്ഷാ ഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.