ചേർത്തല:രേഖകളിൽ കൃത്രിമംകാട്ടി ഭൂമി കൈവശപ്പെടുത്തിയതായി പരാതി.പട്ടണക്കാട് 15ാം വാർഡ് കോനാട്ടുശ്ശേരി കുടുംബസംരക്ഷണസമിതി ചാരിറ്റബിൾ ട്രസ്​റ്റാണ് വിഷയത്തിൽ വിജിലൻസ് അന്വേഷണമാവശ്യപെട്ട് പരാതിനൽകിയിരിക്കുന്നത്.ട്രസ്​റ്റിന്റെ സെക്രട്ടറിയായിരുന്ന പരേതനായ കെ.പി.ഗോപിനാഥന്റെ മകൾ ഇന്ദിരാദേവിയാണ് പരാതി നൽകിയിരിക്കുന്നത്.നേരത്തെ മുഖ്യമന്ത്റിക്കും പൊലീസ് മേധാവികൾക്കും പരാതി നൽകിയിരുന്നു.
വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ട്രസ്​റ്റിന്റെ പ്രവർത്തകരും സഹായികളുമായ ഡി.എസ്.ഇന്ദിരാദേവി,എസ്.സിദ്ധാർത്ഥൻ,ജോർജ്ജതയ്യിൽ,സി.വി.ജയറാം എന്നിവർ അറിയിച്ചു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനും കൃത്രിമത്തിന് കൂട്ടുനിൽക്കുന്നതായും സ്വന്തം പേരിലുള്ള വഴിയിലൂടെ വഴിനടക്കാൻ അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു.