അമ്പലപ്പുഴ: ചൈൽഡ് ലൈനും യൂണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി നാലു ചിറ ഗവ.എച്ച് .എസിൽ നടത്തിയ വാരാചരണത്തിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ സി.ഐ എസ്.ദ്വിജേഷ് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്തംഗങ്ങളായ ലീന രജനീഷ്, പ്രിയ അജേഷ്, ചൈൽഡ് ലൈൻ ജില്ലാ കോ ഓർഡിനേറ്റർ ടി.എ.സെബാസ്റ്റ്യൻ, ചൈൽഡ് ലൈൻ കൗൺസിലർ ജോമോൾ ജോൺകുട്ടി, ചൈൽഡ് ലൈൻ ടീം അംഗം ഷീബ ജറോം, എം.സോമൻ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച് .എം മേഴ്സി മാത്യു സ്വാഗതം പറഞ്ഞു.